
ദോഹ,ഖത്തര്‍:2025 ഇല് സിബിഎസ്ഇ നടത്തിയ എ.ഐ.എസ്.എസ്.സി.ഇ. (പന്ത്രണ്ടാം ക്ലാസ്) പരീക്ഷയില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. 113 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതി ഉന്നതവിജയം കരസ്ഥ മാക്കിയത്.
സ്കൂള്‍ ടോപ്പേഴ്സ്
ട്രിസിക മഹിമ ഡിസൂസ (94.40%),നേഹ ഫാത്തിമ(92.80%)അഖ് ലാഖ് അയ്ടിന് അബ്ടി (92.80%),ആയിഷ ജെസ (92.60%) എന്നീ വിദ്യാര്‍ത്ഥികളാണ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയര്‍ത്തിയത്.
സബ്ജക്റ്റ് ടോപ്പേഴ്സ്
ഇംഗ്ലീഷ്-98%,അറബി-97%-ഫാത്തിമ അബ്ദുല്‍ ബക്കി,ഗണിതശാസ്ത്രം -95%,കമ്പ്യൂട്ടര്‍ സയന്‍സ് -96%-ഇസ ലാമിയ ,ഫിസിക്സ് –മുഹമ്മദ് മുഹമ്മദ് ഷരീഫ് കോയ 87%,കെമിസ്ട്രി -മുഹമ്മദ് മുഹമ്മദ് ഷരീഫ് കോയ,നേഹ ഫാത്തിമ,അല്‍മിറ ഇമ്രാന് ഖാന്(95%), ബയോളജി –നേഹ ഫാത്തിമ 93%,എഞ്ചിനീയറിംഗ് ഗ്രാഫിക്സ് –തഹ്സീന് ഫാത്തിമ-95%,ഇക്കണോമിക്സ്-90%,അക്കൌണ്ടന്‍സി-89%,ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി-99%-ഫാത്തിമ നോറിന് നുസൈര്‍,ബിസിനസ് സ്റ്റഡീസ്-സഹ്റ-94%,ഹോം സയന്‍സ്-95%,മാര്‍ക്കറ്റിംഗ് -96%- ട്രിസിക മഹിമ ഡിസൂസ ,ഫിസിക്കല്‍ ഫിസിക്കല്‍ എജുക്കേഷന്‍-നേഹ ഫാത്തിമ -96%,സൈക്കോളജി –സറിന് ഹുസൈന്, ട്രിസിക മഹിമ ഡിസൂസ ,മുഹമ്മദ് അഹമദ് മുഹമ്മദ് സൈദ് അഹമ്മദ് -91%
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും സപ്പോർട്ട്സ്റ്റാഫിന്റേയും അക്ഷീണ പരിശ്രമത്തിന്റെ തെളിവാണ് ഈ മികച്ച വിജയം ,അവരുടെ കൂട്ടായ സമർപ്പണമാണ് ഈ നേട്ടം സാധ്യമാക്കിയത്. സ്കൂൾ മാനേജ്മെന്റ്കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രിൻസിപ്പൽ സുജിത് കുമാര്‍ , സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവർ കഠിനമായ പരിശ്രമത്തിലൂടെ മികച്ചവിജയം കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും തുടര്‍ച്ചയായ പിന്തുണയും പ്രോത്സാഹ നവും നല്കി വിദ്യാര്‍ഥികളെ വിജയത്തിലേക്കു നയിച്ച മാതാപിതാക്കൾക്കും അദ്ധ്യാപ കര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഭാവിബാച്ചുകൾക്ക് ഉയർന്ന മാനദണ്ഡം സൃഷ്ടിച്ചുകൊണ്ട് മികച്ച പ്രകടനവും മാതൃകാപരമായ സ്കോറുകളും നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക അഭിനന്ദനം ലഭിച്ചു .
അദ്ധ്യയനമികവ്,സ്വഭാവരൂപീകരണം,സമഗ്രമായ പരിപോഷണം എന്നിവ പ്രോത്സാഹി പ്പിക്കുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിവിജയത്തിന് ആവശ്യമായ വിജ്ഞാനം, ജീവിതമൂല്യങ്ങൾ, നൈപുണികള്‍ എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ പ്രതിഫലന മാണ് ഈ തിളക്കമാര്‍ന്ന വിജയം.











